ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി
Jul 7, 2026 09:00 PM | By PointViews Editor

         ഏപ്രിൽ മുതൽ ശമ്പളം കൂട്ടി എന്ന് മാനേജ്മെന്റ് പല തവണ പറഞ്ഞപ്പോഴും ഇല്ല എന്ന് നുണ പറഞ്ഞ ഉന എന്ന ദുരൂഹ സംഘടന കൃസ്ത്യൻ മാനേജ്മെൻ്റ് ആശുപത്രിക്ക് മുന്നിൽ സമരം നടത്തുകയായിരുന്നു. ഷാജൻ സ്കറിയ എന്ന ദുരൂഹ മാധ്യമ പ്രവർത്തകന് ഫണ്ട് കൊടുത്ത് കത്തോലിക്കാ സഭയ്ക്കും ബിഷപ്പിനും എതിരെ അസഭ്യം പറയുകയും കൃസ്ത്യൻ സ്ഥാപനങ്ങളെ അവഹേളിച്ച് നശിപ്പിച്ചു പൂട്ടിക്കുക എന്നും ലക്ഷ്യമിട്ട് ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദി സംഘത്തിൻ്റെ ആസൂത്രണത്തിലാണ് ഉനയുടെ മറവിൽ സമരം നടത്തിയതെന്ന് മുൻപ് തന്നെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്നിന് അമലയിൽ ശമ്പളം വർധിപ്പിച്ചിരുന്നതാണ്. എന്നാൽ ആ സത്യം തുറന്നു പറയാതെ സമരം ചെയ്ത ഉന ഇപ്പോൾ ആ വർധന അംഗീകരിച്ച് സമരം അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നിട്ട് സമരം വിജയിച്ചേ എന്ന് വലിയ പ്രചാരത്തിനാണ് ശ്രമം.  ജില്ലാ ലേബർ ഓഫീസർ മധ്യസ്ഥം പറഞ്ഞു സമരം ഒത്തുതീർപ്പാക്കി എന്ന് കള്ളം പ്രചരിപ്പിച്ചാണ് ഉന സമരത്തിൽ നിന്ന് തലയൂരിയത്. എന്നാൽ ഏപ്രിൽ മുതൽ തന്നെ അമല മാനേജ്മെൻറ് ശമ്പള വർദ്ധനവ് നൽകിയിരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയപ്പോൾ അത് കള്ളമാണെന്ന് പറഞ്ഞു കടുത്ത സമര രീതി നടപ്പിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടാണ് ഊനയിപ്പോൾ തലയൂതിയിട്ടുള്ളതും. ലേബർ ഓഫീസറുടെ മുമ്പിൽ വച്ച് സമരം പിൻവലിച്ചിട്ടുണ്ട് എന്ന് ഊന സമ്മതിച്ചതായും സമരത്തിന് പോയവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒഴിവുകൾ പരിശോധിച്ചു നടപ്പിലാക്കുമെന്നും അമലയുടെ മാനേജ്മെൻറ് തീരുമാനം പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ചോദ്യം വളരെ ലളിതമാണ് ഏപ്രിൽ മാസത്തിൽ നൽകിയ വർദ്ധന അംഗീകരിക്കുന്നില്ല എങ്കിൽ പിന്നെ എന്തിന് സമരം നിർത്തി ? ഏപ്രിൽ ഒന്നിന്റെ ശമ്പള വർദ്ധന ഇപ്പോൾ അംഗീകരിക്കാൻ വേണ്ടി ആയിരുന്നെങ്കിൽ എന്തിനാണ് കഴിഞ്ഞ രണ്ടര മാസത്തിലധികം സമരം നടത്തിയത്? സമരം നടത്തിയവരുടെ ശമ്പളം നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യമാണ് ആർക്കാണ് ഉണ്ടായത് ? ഉത്തരം ലളിതം. ക്രിസ്ത്യൻ മാനേജ്മെൻറ് കീഴിലുള്ള ആശുപത്രികളെ അവഹേളിക്കാനും നശിപ്പിക്കാനും ലക്ഷ്യമിട്ട് ചില തീവ്രവാദ സംഘടനകൾ നടത്തിയ നീക്കത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട നേഴ്സുമാരാണ് ബലിയാടുകൾ ആയത്. അവരെ സഭാവിരുദ്ധരായി മാറ്റുകയും ക്രിസ്ത്യൻ മാനേജ്മെൻറ് ഉള്ള സ്ഥാപനങ്ങൾക്കെതിരെ സ്ഥിരം തെറി പറയുന്ന ഒരു സേനയെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഏതോ തീവ്രവാദ സംഘടനയുടെ ലക്ഷ്യമാണ് സാധിച്ചു കൊടുത്തത്.സർക്കാർ ചർച്ച നടത്തി വർദ്ധന നൽകണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാമെന്ന് മാനേജ്മെൻറ് രൂപതയും പലതവണ ആവർത്തിച്ചിട്ടും മലയാളത്തിലെ മാധ്യമങ്ങളെയും ഷാജൻ സ്കറിയയും കൂട്ടുപിടിച്ച് ഊനഎന്ന ദുരൂഹ സംഘടന നടത്തിയ നാടകം തൽക്കാലം അവസാനിക്കുകയാണ്.ജൂബിലിയെ നാറ്റിച്ചു തീർത്തില്ല എന്ന ദുഃഖത്തിൽ ഇനി സമരം അവിടേക്ക് മാറ്റുമെന്നാണ് ഊന എന്ന ദുരൂഹ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്. ഉറച്ച നിലപാടെടുത്ത തൃശൂർ രൂപത മെത്രാനെ അവഹേളിക്കുക എന്ന ഏക സ്പോൺസഡ് പ്രോഗ്രാമിന് വേണ്ടിയിട്ടാണ് ഇനി ഊനെയും ഷാജനും ഇഎഅങ്കമാലി രൂപതയിലെ വഴിതെറ്റിയ സഭയും ശ്രമിക്കുകയെന്നാണ് വ്യക്തമാകുന്നത്. ഈ സമരത്തെപ്പറ്റി സിബിഐയും എൻഐഎ യും അന്വേഷിക്കണമെന്നാണ് ആവശ്യവും ഉയരുന്നത്. എറണാകുളം അങ്കമാലി രൂപതയിലെ കത്തോലിക്കാ സഭയ്ക്ക് ഉള്ളിലുള്ള അധോലോകസംഘം ആൻഡ്രൂസ് താഴത്തിന് അവരുടെ പ്രഖ്യാപിത ശത്രുവായാണ് കണക്കാക്കുന്നത്. ജൂബിലി ആശുപത്രിയുടെ പേര് പറഞ്ഞ് മാർതാഴത്തിന് അവഹേളിക്കാൻ ഊനയെ സ്പോൺസർ ചെയ്യുന്നത് എറണാകുളം അങ്കമാലി അധോലോക സഭയാണ്. ഷാജൻ സ്കറിയ എന്ന ദുരൂഹ മാധ്യമപ്രവർത്തകനെ പ്രൊപ്രഗാന്ത പാർട്ണറായി പ്രഖ്യാപിച്ചാണ് ഊനയും എറണാകുളം അങ്കമാലി അധോലോക സഭയും കരുക്കൾ നീക്കിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുകയും ഇപ്പോഴത്തെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയും ചെയ്തതിന്റെ ഉത്തരവാദിത്വം തൃശ്ശൂർ രൂപതയുടെ തലയിൽ കെട്ടിവെച്ചാൽ കെ മുരളീധരന്റെ മുതലാക്കാം എന്നാണ് ഷാജൻ സ്കറിയയും എറണാകുളം അങ്കമാലി അധോലോകസഭയും ഊനെയും കണക്കാക്കുന്നത്. ആ സാധ്യത മുതലെടുത്താണ് ഇപ്പോൾ അമലയെ വിട്ട് വീണ്ടും ജൂബിലിയുടെ മുമ്പിലേക്ക് പന്തലും കഴുക്കോലും പിടിച്ചു തീവ്രവാദി സംഘം മാർച്ച് ചെയ്യാൻ ഒരുങ്ങുന്നത്. ഊനയുടെ കള്ളം വ്യക്തമാക്കുന്നതാണ് ഒത്തുതീർപ്പാക്കി എന്ന് അവരവകാശപ്പെടുന്ന സമരത്തെക്കുറിച്ച് അമല പുറത്തിറക്കിയ പത്രക്കുറിപ്പ്. ഇനിയിപ്പോൾ ജൂബിലിക്ക് മുമ്പിലേക്ക് സമരവുമായി ചെല്ലുമ്പോൾ ഉള്ള കുഴപ്പം മറ്റൊന്നാണ്. അമലയെക്കാൾ ഉയർന്ന തുകയാണ് ജൂബിലി നഴ്സുമാർക്ക് നൽകുന്നത്. അതിലും വർദ്ധനവ് നൽകാൻ തയ്യാറാണെന്ന് ജൂബിലി ആദ്യമേ പ്രഖ്യാപിച്ചതും ആണ്. ജൂബിലി ആവശ്യപ്പെട്ടത് സർക്കാർതലത്തിൽ തീരുമാനം ഉണ്ടാകുന്ന നിരക്ക് വർദ്ധന നൽകാമെന്നാണ്. മാത്രമല്ല സംസ്ഥാനത എല്ലാ ആശുപത്രികളിലും നേഴ്സുമാർക്ക് ഒരേ ശമ്പളം സ്കെയിൽ എന്ന ആവശ്യവും ജൂബിലി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഊന കമ്പനിയും ഷാജൻ സ്കറിയയും എറണാകുളം അങ്കമാലി അധോലോക സഭയും ജൂബിലിയെയും ബിഷപ്പ് താഴത്തെയും ലക്ഷ്യമിട്ട് അവഹേളന പദ്ധതി ആവിഷ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുരളീധരന്റെ രാഷ്ട്രീയ പക ആളിക്കത്തിക്കാൻ കോൺഗ്രസിലെ ചിലയിനാംപേച്ചികളെയും ഊനെയും എറണാകുളം അങ്കമാലി അധോലോക സഭയും ഷാജൻ സ്കതിയായും കൂട്ടുപിടിക്കാനും ശ്രമിക്കുന്നുണ്ട്. യഥാർത്ഥത്തിൽ മുരളീധരന് പണി കൊടുത്തത് രൂപതയോ ബിഷപ്പോ അല്ല. കൃത്യമായ നിലപാടുകൾ എടുക്കുന്ന തൃശ്ശൂർ ബിഷപ്പിന് ഇഷ്ടമില്ലാത്ത ചില ക്രിസ്ത്യൻ സംഘടനകളുടെ മറവിലാണ് മുരളീധരന്റെ വോട്ട് പെട്ടിയെ കുറ്റിചോർത്തിയത്. ഇക്കാര്യം തിരിച്ചറിഞ്ഞ് നിലപാടെടുത്താൽ കോൺഗ്രസിന് നല്ലത്.

ചോദ്യം ബാക്കിയാണ് ക ഏപ്രിൽ അത്തരത്തിൽ (സാലറി പേയ്‌മെന്റ് ഓൺ മെയ്‌ ഇൻക്രിമെൻ്റ് നൽകിയെങ്കിൽ പിന്നെ എന്തിനു ഊന ജൂലൈ 6 വരെ സമരം ചെയ്തു ? സമരം കുട്ടിക്കളി ആയിരുന്നോ? നഷ്ടപെട്ടത് ഒരാൾക്ക് അല്ല ഒരു കുടുംബത്തിന് 1.25 ലക്ഷം മുതൽ 2 ലക്ഷം വരെയും സാലറി ആണ്(113 ദിവസത്തെ കൂലി) ഒപ്പം സമരം ചെയ്ത വകയിൽ ജോലിക്ക് പോകാതിരുന്നവർക്ക് തിരികെ അങ്ങോട്ടേക്ക് പ്രവേശനം കിട്ടുമോ എന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു . അഥവാ ജോലി നഷ്ടപ്പെട്ടാൽ ഇത് നേഴ്സുമാർ ചെയ്യേണ്ടത് ഒറ്റ കാര്യമാണ്. ഊനയുടെ ദുരൂഹ നേതാവിൻ്റെ വീടിനു മുമ്പിലേക്ക് സമരം മാറ്റണം. ഖത്തർ മണി വീതം ചോദിച്ചു വാങ്ങണം. ഖത്തറിൽ ജോലി വാങ്ങിത്തരാൻ ആവശ്യപ്പെടണം. അന്തസ്സ് ഉണ്ടെങ്കില്‍ ഊനയുടെ നേഴ്സുമാർ അതാണ് ചെയ്യേണ്ടത്. ജൂബിലിക്ക് മുമ്പിലെ സമരവും സീറ്റും എന്ന കാര്യം ഉറപ്പാണ്. ഷാജൻ മുങ്ങും. എറണാകുളം അങ്കമാലി അധോലോക സഭ തെറിയും പുലയാട്ടുമായി തുടരും. ഖത്തർ ബേസ്ഡ് ഊന നേതാക്കൾ മൗനത്തിൽ ആകും അല്ലെങ്കിൽ കള്ളങ്ങൾ പറയും. കാത്തിരിക്കാം.


 

Una's Amala closure strike has been a disaster. Una has finally accepted the increase given by Amala in April and ended the strike.

Related Stories
സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

Jul 27, 2026 01:56 PM

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക്...

Read More >>
73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

Jul 27, 2026 11:13 AM

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ്...

Read More >>
മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

Jul 26, 2026 10:29 PM

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ...

Read More >>
വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

Jul 26, 2026 02:16 PM

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി...

Read More >>
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
Top Stories